ഫോക്സ്‌വാഗണ്‍ പോളോയും വെന്റോയും. . . പ്രത്യേകതകള്‍ എന്തൊക്കെ?

കേരള വിപണിയില്‍ ഫോക്സ്‌വാഗണ്‍ പോളോയും വെന്റോയും അവതരിപ്പിച്ചു. വാഹനങ്ങളുടെ പ്രത്യേകത നോക്കാം

വാഹനത്തിന്റെ പ്രത്യേകതകള്‍

ബാഹ്യമായ നിരവധി മാറ്റങ്ങളോടു കൂടിയാണ് വാഹനങ്ങള്‍ എത്തിയിരിക്കുന്നത്. പുതിയ സ്പോര്‍ടി ടെയില്‍ ലാമ്പ്, ഹണികോമ്പ് ഫ്രണ്ട് ഗ്രില്‍, ബമ്പറുകള്‍, ഡിഫ്യൂസറോടു കൂടിയ റിയല്‍ ബമ്പര്‍ തുടങ്ങിയവ വാഹനങ്ങളുടെ പ്രത്യേകതകളാണ്.

പുതിയ പോളോയുടെയും വെന്റോയുടെയും ജി.ടി. ലൈന്‍ എഡിഷനും വിപണിയിലെത്തിച്ചു. പുതിയ പോളോ പെട്രോള്‍ വേരിയന്റിന് 5.82 ലക്ഷം മുതല്‍ 7.76 ലക്ഷം വരെയും ഡീസലിന് 7.34 ലക്ഷം മുതല്‍ 9.31 ലക്ഷം വരെയുമാണ് വില വരുന്നത്.

പോളോ ജി.ടി. ടി.എസ്.ഐ. ജി.ടി. ലൈനിന് പെട്രോള്‍-9.76 ലക്ഷം, ഡീസല്‍-9.88 ലക്ഷം, വെന്റോ പെട്രോള്‍-8.76 ലക്ഷം മുതല്‍ 13.17 ലക്ഷം വരെ, ഡീസല്‍ -9.58 ലക്ഷം മുതല്‍ 14.49 ലക്ഷം വരെ, വെന്റോ ജി.ടി. ലൈന്‍ പെട്രോള്‍ – 13.17 ലക്ഷം, വെന്റോ ജി.ടി. ലൈന്‍ ഡീസല്‍ -14.49 ലക്ഷം എന്നിങ്ങനെയാണ് എക്സ് ഷോറൂമിന്റെ വില.

സണ്‍സെറ്റ്, റെഡ് റിപ്ലക്സ് സില്‍വര്‍, കാര്‍ബര്‍ സ്റ്റീല്‍, ലാപ്പിസ് ബ്ലൂ, കാന്റി വൈറ്റ്, ടോഫി ബ്രൗണ്‍ തുടങ്ങിയ നിറങ്ങളില്‍ വാഹനങ്ങള്‍ ലഭ്യമാണ്.

Top