കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിനു മുന്നില്‍ ഒരു മാസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം തീരാന്‍ സാധ്യത. അംഗീകാരമില്ലാത്ത സാങ്കേതിക കോഴ്‌സ് നടത്തി വഞ്ചിച്ചെന്നാരോപിച്ച് മര്‍കസിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി വരികയായിരുന്നു.
മര്‍കസ് മാനേജ്‌മെന്റ് പ്രതിനിധികളുമായും വിദ്യാര്‍ത്ഥി സമര നേതാക്കളുമായും എം.കെ രാഘവന്‍ എംപി, റഹീം എംഎല്‍എ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം തീരാനുള്ള സാധ്യതകള്‍ തെളിഞ്ഞത്.
മര്‍കസ് മാനേജ്‌മെന്റിനെ പ്രതിനിധാനം ചെയ്ത് യുസൂഫ് ഹൈദര്‍, മുഹമ്മദ് അലി, ബാദിഷ സഖാഫി, അല്‍ഫത്തഹ് തങ്ങള്‍, ഷമീം എന്നിവരും സമര സമിതിയില്‍ നിന്നും കണ്‍വീനര്‍ നൗഫല്‍, ജാസിര്‍, റാഷിദ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പെരുന്നാളിനു ശേഷം ചര്‍ച്ച പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.