ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീക്കും പുരുഷനും വ്യത്യസ്ത വിവാഹപ്രായമെന്ന നയം മാറ്റണമെന്ന് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാദ്ധ്യായ. ഈ ആവശ്യവുമായി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.
ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുന്‍നിര്‍ത്തിയുള്ളതാണെന്നും അശ്വനി കുമാര്‍ ഉപാദ്ധ്യായ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഈ വിഷയത്തില്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ കേന്ദ്രസര്‍ക്കാരിനും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇപ്പോള്‍ ഇന്ത്യയില്‍ പുരുഷന്റെ വിവാഹ പ്രായം 21 ഉം സ്ത്രീക്ക് 18ഉമാണ്.