രാഷ്ട്രീയത്തിലേക്കില്ല, വിവാഹജീവിതമാണ് ഏറ്റവും മികച്ചത്; പരിണീതി ചോപ്ര

രാഷ്ട്രീയ പ്രവേശനവുമായ് ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. വഡോദരയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ പരിണീതി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മനസുതുറന്നത്. അങ്ങനെയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് താരം പറയുന്നത്.

‘ഞങ്ങളുടെ വിജയകരമായ വിവാഹജീവിതത്തിന്റെ രഹസ്യം എന്താണെന്ന് അറിയുമോ? എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് അറിവില്ല എന്നതും അദ്ദേഹത്തിന് ബോളിവുഡിനെ കുറിച്ച് ഒന്നും അറിയില്ല എന്നതുമാണ് ആ രഹസ്യം. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് നിങ്ങള്‍ കാണുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങള്‍ രണ്ടു പേരും സെലിബ്രിറ്റികളാണെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇത്രയും സ്നേഹം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. നിങ്ങള്‍ ശരിയായ പങ്കാളിയോടൊപ്പമാണെങ്കില്‍ വിവാഹജീവിതമാണ് ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നുന്നു.’- അഭിമുഖത്തില്‍ പരിണീതി പറയുന്നു.

വിവാഹത്തിന് ശേഷമുള്ള ജീവിതം എങ്ങനെയാണ് ആസ്വദിക്കുന്നത് എന്നതിനെ കുറിച്ചും ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകുന്നതിനെ കുറിച്ചും പരിണീതി മനസുതുറന്നു. ‘ശരിയായ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ കൈവരിക്കേണ്ടത് പ്രധാനമാണ്. ജോലിയുടെ തിരക്കിലായതിനാല്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയോ ഉറങ്ങുകയോ ചെയ്തില്ല എന്ന് അഭിമാനത്തോടെ സംസാരിക്കുന്നവരെ നമ്മള്‍ ഇന്ത്യയില്‍ കാണാറുണ്ട്. അത് അവര്‍ അഭിമാനത്തോടെയാണ് പറയുക. പക്ഷേ ജീവിതം ജീവിക്കേണ്ട ശരിയായ മാര്‍ഗം ഇതാണെന്ന് ഞാന്‍ കരുതുന്നില്ല. കഠിനധ്വാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ അതേസമയം എന്റെ സുഹൃത്തുക്കളെ കാണാനും അവധി ദിവസങ്ങളില്‍ യാത്ര പോകാനും ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് 85-90 വയസാകുമ്പോള്‍ ഞാന്‍ എന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുമ്പോള്‍ ശരിയായ രീതിയില്‍ ഞാന്‍ ആസ്വദിച്ചു ജീവിച്ചുവെന്ന് എനിക്ക് തോന്നണം.’ പരിണീതി കൂട്ടിച്ചേര്‍ക്കുന്നു.

 

View this post on Instagram

 

A post shared by @parineetichopra

Top