കല്യാണമല്ല ജീവിതത്തിന്റെ ലക്ഷ്യം; സിത്താരയുടെ വാക്കുകള്‍

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത വിസ്മയയുടെ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ലോകമറിഞ്ഞത്. ഈ സംഭവത്തില്‍ സ്ത്രീധനം സംബന്ധിച്ചും, ഭര്‍തൃപീഡനം സംബന്ധിച്ചും വലിയ ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. നിരവധി ആളുകളാണ് പ്രതികരണവുമായി മുന്നോട്ട് വരുന്നത്. മാതാപിതാക്കള്‍ക്കുള്ള ഒരു മുന്നറിയിപ്പ് പോലെയാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സിതാര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം. പ്രിയപ്പെട്ട പെണ്‍കുട്ടികളെ… കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം.’

Top