കീര്‍ത്തി സുരേഷിനു വിവാഹം: വ്യാജവാര്‍ത്തയെന്ന് കുടുംബം

ടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് കുടുംബം. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പ്രചരിച്ചതോടെയാണ് വിവാഹിതരാകുന്നുവെന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വന്നത്.

സുഹൃത്തുക്കളുമൊത്തുള്ള ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്യാറുണ്ട്.എന്നാല്‍ ഇങ്ങനെ മൂന്നാം തവണയാണ് വാര്‍ത്ത വരുന്നതെന്നും വിവാഹ മോചനവാര്‍ത്തകളും ശരിയല്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

തമിഴിലും തെലുങ്കിലുമായി കീര്‍ത്തിയ്ക്ക് ധാരാളം പ്രൊജക്ടുകളുണ്ട്. ബോളിവുഡിലും നടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

Top