പ്രണയ വിവാഹം ചെയ്ത ദമ്പതികളെ മൂത്രം കുടിപ്പിച്ച് ബന്ധുക്കള്‍

love-marriage

ഹര്‍ദാസ്പൂര്‍: പ്രണയ വിവാഹം ചെയ്തതിന്റെ പേരില്‍ ദമ്പതികളെ മൂത്രം കുടിപ്പിച്ച് ബന്ധുക്കള്‍. പ്രണയം വിവാഹം ചെയ്തതിന്റെ പേരില്‍ കൊലപാതകം, തട്ടികൊണ്ടുപോകല്‍, ഭീഷണി തുടങ്ങി നിരവധി സംഭവങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ വളരെ വിചിത്രമായൊരു ശിക്ഷ നല്‍കിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു കുടുംബം.

കുടുംബത്തിന്റെ പേര് കളങ്കപ്പെടുത്തി എന്നാരോപിച്ച് പ്രണയ വിവാഹം ചെയ്തതിന് മകളെയും ഭര്‍ത്താവിനെയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ ഹര്‍ദാസ്പൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം.ദമ്പതികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൂത്രം കുടിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുടിയും ഇവര്‍ മുറിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ പെണ്‍കുട്ടിയും യുവാവും പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും രണ്ട് അമ്മാവന്മാര്‍ക്കും മറ്റു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തു. രണ്ടുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസത്തിലാണ് മതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയെ ഇരുപത്തൊന്നുകാരന്‍ വിവാഹം കഴിച്ചത്.

Top