ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളെക്കാള്‍ സന്തോഷവതികള്‍ വിവാഹിതരായ സ്ത്രീകളാണെന്ന് ആര്.എസ്എസ് സര്‍വേ. ഇത് സംബന്ധമായ സര്‍വേ റിപ്പോര്‍ട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പുറത്തുവിടും. സംഘപരിവാര്‍ അനുഭാവ സംഘടനയായ പൂനെയിലുളള ദൃഷ്ടി സ്ത്രീ അധ്യയാന്‍ പ്രബോധന്‍ കേന്ദ്രം ആണ് സര്‍വ്വേ നടത്തിയത്.
സര്‍വേയിലെ കണ്ടെത്തലുകള്‍ ആര്‍എസ്എസുമായി ചര്‍ച്ച ചെയ്തിരുന്നു. വിവാഹിതരായ സ്ത്രീകള്‍ വളരെയധികം സന്തോഷവതികളാണെന്നും ലിവ് ഇന്‍ റിലേഷനിലുള്ള സ്ത്രീകളുടെ സന്തോഷം വളരെ കുറവാണെന്നുമാണ് സര്‍വേ സൂചിപ്പിക്കുന്നത്.
ആര്‍എസ്എസിന്റെ നയങ്ങളെ കുറിച്ചും പ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിക്കുന്ന ഒരു വിദേശ മാധ്യമവുമായുളള മോഹന്‍ ഭാഗവതിന്റെ അഭിമുഖത്തിന് ശേഷമായിരിക്കും സര്‍വേയിലെ കണ്ടെത്തലുകള്‍ പുറത്തുവിടുക.