ചൊവ്വയിലെ ജലസാന്നിധ്യം; 82 കിലോമീറ്റര്‍ വ്യാപ്തിയില്‍ മഞ്ഞ് മൂടിയ ഗര്‍ത്തം

ബ്രസല്‍സ്: ചൊവ്വയിലെ ജലസാന്നിധ്യം വ്യക്തമാക്കി നാസയുടെ പേടകങ്ങള്‍ പകര്‍ത്തിയ ചിത്രം പുറത്ത്. ചൊവ്വയുടെ ഉപരിതലത്തില്‍ മഞ്ഞുമൂടിക്കിടക്കുന്ന വലിയൊരു ഗര്‍ത്തത്തിന്റെ ചിത്രമാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ടത്. നാസയുടെ പേടകങ്ങള്‍ മുന്‍പും ചൊവ്വയില്‍ ജലസാന്നിധ്യം സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തവും കൃത്യവുമായ ചിത്രം ആദ്യമായാണ് പുറത്ത് വരുന്നത്.

തടാകം പോലെ തോന്നിപ്പിക്കുന്ന മഞ്ഞ് മൂടിയ ഗര്‍ത്തം. ചൊവ്വയുടെ ഉത്തര ധ്രുവത്തിലുള്ള കൊറോലെവ് ഗര്‍ത്തത്തിലാണ് ഈ ഹിമപാളികള്‍ കണ്ടെത്തിയത്. 82 കിലോമീറ്റര്‍ വ്യാപ്തിയാണ് ഗര്‍ത്തത്തിലുള്ളത്. ഈ ഗര്‍ത്തത്തില്‍ 200 കിലോമീറ്റര്‍ ആഴത്തില്‍ മഞ്ഞുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി.യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്ററാണ് ചിത്രങ്ങള്‍ പകര്‍ത്തി അയച്ചത്. 2003ലാണ് മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്റര്‍ ചൊവ്വാ ദൗത്യം ആരംഭിച്ചത്.

Top