ചന്ദ്രനുണ്ടായതെങ്ങനെ എന്ന ചോദ്യത്തിന് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം . കലിഫോര്‍ണിയ, ലൊസാഞ്ചല്‍സ് സര്‍വകലാശാലാ (യുസിഎല്‍എ) ഗവേഷകരാണ് പുതിയ സിദ്ധാന്തവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂമിയും ഗ്രഹമാകാന്‍ തയ്യാറെടുത്തിരുന്ന തെയയും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രന്‍ ഉണ്ടായതെന്നാണ് പുതിയ കണ്ടെത്തല്‍.
ഭൂമിയെന്ന ഗ്രഹം രൂപം കൊണ്ടു പത്തുകോടി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇങ്ങനെയൊരു കൂട്ടിയിടി ഉണ്ടായത്. 450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രനുണ്ടായത് ഭൂമി-തെയ കൂട്ടിയിടിയില്‍ നിന്നാണെന്ന് നേരത്തേ തന്നെ പുറത്തുവന്നിരുന്നെങ്കിലും അതു 45 ഡിഗ്രി ചെരിവില്‍, അരികുവശം ചേര്‍ന്നുള്ള കൂട്ടിയിടിയായിരുന്നെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ കണ്ടെത്തല്‍ പ്രകാരം ഭൂമിയും തെയയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ്.
ഭൂമിയിലും ചന്ദ്രനിലുമുള്ള പാറകളിലെ ഓക്‌സിജന് ഒരേ രാസപ്രകൃതിയിലുള്ളതാണ് അതിനുകാരണം ഭൂമിയുടെ ഭാഗങ്ങള്‍ കൂട്ടിയിടിയിലൂടെ ചന്ദ്രനില്‍ തെറിച്ചു വീണതുകൊണ്ടാണ് എന്ന് പറയപ്പെടുന്നു.ഭൂമിയിലേയും ചന്ദ്രനിലേയും ഓക്‌സിജന്‍ ഐസോടോപ്പിന്റെ അളവ് വ്യത്യസ്തമാണെന്ന് 2014ല്‍ ഒരു കൂട്ടം ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചന്ദ്രനില്‍ നിന്നും ശേഖരിച്ച പാറക്കഷ്ണങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നുമാണ് പുതിയ കണ്ടെത്തല്‍.