ലിമ: പെറുവിന്റെ പുതിയ പ്രസിഡന്റായി മാര്‍ട്ടിന്‍ വിസ്‌കാര അധികാരമേറ്റു. ഇപീച്ച്‌മെന്റ് ഒഴിവാക്കാന്‍ പെഡ്രോ പബ്ലോ കുസിന്‍സ്‌കി പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് വിസ്‌കാര തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റും കാനഡയിലെ സ്ഥാനപതിയുമായിരുന്നു അദ്ദേഹം.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കുസിന്‍സ്‌കി ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടിരുന്നു. ബ്രസീലിയന്‍ നിര്‍മാണ കമ്പനിയായ ഓഡ്‌ബ്രെറ്റിമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് കുസിന്‍സ്‌കിക്ക് നേരെ അഴിമതി ആരോപണം ഉയര്‍ന്നത്. ഇതോടെ രാജിവച്ചൊഴിയാന്‍ മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്ന കുസിന്‍സ്‌കിയുടെ് മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു.
ഞങ്ങള്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്നും. സുതാര്യത ഞങ്ങളുടെ ഭരണത്തിന്റെ തൂണായിരിക്കുമെന്നും അധികാരമേറ്റ ശേഷം ജനങ്ങളെ അബിസംബോധന ചെയ്ത് വിസ്‌കാര പറഞ്ഞു.