maruthi aulto800

പുത്തന്‍ സ്‌റ്റൈല്‍, മികച്ച ഇന്ധനക്ഷമത, ആകര്‍ഷകവും വിശാലവുമായ അകത്തളം എന്ന പ്രത്യേകതയോടുകൂടി ‘ഇന്ത്യ കി പഹേലി സവാരി’ എന്ന പരസ്യവചകത്തിലാണ് ഓള്‍ട്ടോയെ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ കരുത്തുറ്റവനായി മഹീന്ദ്ര ടിയുവി300 വിപണിയില്‍ പുതിയ കളര്‍ ഓപ്ഷനുകളും ഓള്‍ട്ടോയുടെ പുത്തന്‍ അവതാരത്തിന് നല്‍കിയിട്ടുണ്ട്. ദില്ലി എക്‌സ്‌ഷോറൂം 2.49ലക്ഷത്തിലാണ് പുതിയ ഓള്‍ട്ടോ 800ന്റെ വിലയാരംഭിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി മികച്ച സംവിധാനങ്ങളാണ് ഓള്‍ട്ടോയുടെ പുത്തന്‍ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 48ബിഎച്ച്പിയും 69എന്‍എം ടോര്‍ക്കും നല്‍കുന്ന 799സിസി 3സിലിണ്ടര്‍ എന്‍ജിനാണ് ഫേസ്‌ലിഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓള്‍ട്ടോ ഫേസ്‌ലിഫ്റ്റിന്റെ നീളം 35എംഎം വര്‍ധിപ്പിച്ചിട്ടുണ്ട്. മോജിറ്റോ ഗ്രീന്‍, സെറുലീന്‍ ബ്ലൂ എന്നീ രണ്ട് പുത്തന്‍ നിറത്തിലാണ് ഫേസ്‌ലിഫ്റ്റിനെ ഇറക്കിയിരിക്കുന്നത്.

കടുത്ത ഗ്രേ നിറമാണ് അകത്തളമൊരുക്കിയിരിക്കുന്നത്. ഇതുകൂടാതെ പുതുയ സീറ്റും, ഹെഡ്‌റെസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍സീറ്റിന്റെ വലുപ്പത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Top