ഏപ്രിലിൽ മാരുതി എസ്-പ്രസ്സോ വിറ്റഴിച്ചത് 7000 -ൽ പരം യൂണിറ്റുകൾ

2021 ഏപ്രിൽ മാസത്തിൽ മാത്രം എസ്-പ്രസ്സോയുടെ 7,737 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ വിൽക്കാൻ മാരുതി സുസുക്കിക്ക് കഴിഞ്ഞു. 2021 മാർച്ചിൽ വിറ്റ 7,252 യൂണിറ്റുകളെ അപേക്ഷിച്ച് എൻട്രി ലെവൽ കാർ വിൽപ്പനയിൽ 6.7 ശതമാനം വളർച്ച നേടി.

നിലവിൽ  ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എൻട്രി ലെവൽ കാറുകളിൽ ഒന്നാണ്  എസ്-പ്രസ്സോ നിലവിൽ റെനോ ക്വിഡ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവയ്ക്കെതിരെ വാഹനം മത്സരിക്കുന്നു.സ്റ്റാൻഡേർഡ മോഡലിന് 3.78 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് ട്രിമിന് 5.26 ലക്ഷം രൂപ വരെ വിലയ്ക്ക് മാരുതി സുസുക്കി എസ്-പ്രസ്സോ വിൽപ്പനയ്ക്കെത്തുന്നു.

മാരുതി സുസുക്കിയുടെ ഹിയർ‌ടെക്റ്റ്-K ലൈറ്റ്‌വെയിറ്റ് പ്ലാറ്റ്‌ഫോമിലാണ് എസ്-പ്രസ്സോ നിർമ്മിച്ചിരിക്കുന്നത്. 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 67 bhp കരുത്തും 90 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്സും ഓപ്ഷണൽ AMT -യും ട്രാൻസ്മിഷൻ ഡ്യൂട്ടികൾ പരിപാലിക്കുന്നു.മാനുവൽ ഗിയർബോക്സിൽ കാറിന് ശരാശരി ലിറ്ററിന് 21.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്, എന്നിരുന്നാലും, ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടൊപ്പം ഇത് ലിറ്ററിന് 21.7 കിലോമീറ്റർ വരെ ഉയരുന്നു.

 

 

 

 

 

 

Top