കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റ കാറായ മാരുതി സുസുക്കി ഓള്‍ട്ടോ തന്നെയാണ് ജനുവരിയിലും ഒന്നാം സ്ഥാനത്തെത്തിയത്.
ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റ കാറാണ് മാരുതി ഓള്‍ട്ടോ. പുറത്തിറങ്ങി കുറച്ചുനാള്‍ക്കുള്ളില്‍ തന്നെ ഒന്നാം സ്ഥാനത്തെതിയ കാറാണ് ഓള്‍ട്ടോ.
21462 ഓള്‍ട്ടോകളാണ് ജനുവരിയില്‍ ഇന്ത്യയിലാകെമാനം വിറ്റത്. 2015 ഡിസംബറെ അപേക്ഷിച്ച് 5 ശതമാനം വില്‍പ്പനകുറവാണ് ഓള്‍ട്ടോയ്ക്ക് ലഭിച്ചത്.
കോപാക്റ്റ് സെഡാന്‍ സെഗ്മെന്റിലെ മികച്ച കാറുകളിലൊന്ന് എന്ന കരുത്തിലാണ് ഡിസയര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഭംഗിയും യാത്രസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയറിന്റെ 17857 യൂണിറ്റുകളാണ് ഇന്ത്യയിലാകെമാനം ജനുവരിയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് 4. 7 ശതമാനം വില്‍പ്പനയാണ് ഡിസയറിന് ലഭിച്ചത്
ജനുവരി മാസത്തെ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഒരു സ്ഥാനം ഉയര്‍ത്തി മൂന്നാം സ്ഥാനത്തെത്തി. ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ് സ്വിഫ്റ്റിന്റെ കരുത്ത് സ്‌റ്റൈലും മൈലേജും തന്നെയാണ്.
സിഫ്റ്റിന്റെ സെഗ്‌മെന്റിലേയ്ക്ക് മറ്റു പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് മാരുതി സ്വിഫ്റ്റ്. 14057 സ്വിഫ്റ്റുകളാണ് ഇന്ത്യയില്‍ ആകെമാനം നവംബറില്‍ വിറ്റത്. ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് 3.4 ശതമാനം വില്‍പ്പന കുറവ്.