പരിഷ്‌കരിച്ച മാരുതി സുസുക്കി സെലെറിയോ നിരത്തുകളിൽ ഉടനെത്തും

രിഷ്ക്കരിച്ച സെലെറിയോ നിരത്തിലേക്ക് എത്തുന്നു. കൊവിഡ് മാഹാമാരിയുടെ രണ്ടാംതരംഗം കെട്ടടങ്ങുന്നതോടെയാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. പുതുതലമുറ സെലേറിയോയുടെ അവതരണം കഴിഞ്ഞ വർഷം നടത്താനിരുന്നതാണ് കൊറോണ വ്യാപന പശ്ചാത്തലത്തിൽ അവതരണം ഒരു വർഷത്തോളം ആയി മാറ്റിവെക്കുകയായിരുന്നു.

2014-ലാണ് മാരുതി സുസുക്കി പുതിയ തന്ത്രങ്ങളുമായി സെലെറിയോ ഹാച്ച്ബാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. അതിനുശേഷം 2017 ൽ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപത്തിൽ ഒരു നവീകരണം മാത്രമാണ് ജനപ്രിയ മോഡലിന് നൽകിയിരുന്നത്.

ഒരു പുതുതലമുറ സെലേറിയോ അവതരിപ്പിക്കുന്നതിനുള്ള പദ്ധതി മാരുതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.ഡിസൈനിന്റെയും സവിശേഷതകളുടെയും കാര്യത്തിൽ പുതിയ സെലെറിയോയ്ക്ക് പ്രധാന നവീകരണങ്ങൾ ലഭിക്കുമെന്നാണ് സൂചന

Top