Maruti Baleno overtakes Hyundai Elite i20 in sales

നവംബര്‍ മാസത്തെ വില്‍പ്പനയില്‍ ഹ്യുണ്ടായ് ഐ 20യെ പിന്നിലാക്കി മാരുതി ബലേനോ. 9,000 യൂണിറ്റ് കാറുകളാണ് ബലേനോ കഴിഞ്ഞ മാസം വിറ്റഴിച്ചത്. തൊട്ടടുത്ത എതിരാളികളായ ഹ്യുണ്ടായ് ഐ 20 8200 യൂണിറ്റ് വിറ്റു. നവംബര്‍ മാസത്തിലെ കുതിച്ചു ചാട്ടത്തിലൂടെ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിച്ചു കയറാനും ബലേനോയ്ക്ക് സാധിച്ചു.

പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാരും മാരുതി കുടുംബത്തില്‍ നിന്നാണ്. അള്‍ട്ടോ, സിഫ്റ്റ് ഡിസയര്‍, വാഗണ്‍ആര്‍ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള മാരുതി കാറുകള്‍. ഹോണ്ട സിറ്റിയാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. ഒക്‌ടോബറിലാണ് മാരുതിയുടെ ഏറ്റവും പുതിയ മോഡലായ ബെലെനോ വിപണിയില്‍ എത്തിയത്. 5 ലക്ഷം മുതല്‍ 8.1 ലക്ഷം രൂപ വരെയാണ് ബെലെനോയുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ലിക്വിഡ് ഫ്‌ളോഡിസൈനിലാണ് ബലേനോയ്ക്ക് ഉള്ളത്. 1.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിനിലും 1.3 ലീറ്റര്‍ ഡീസല്‍ എഞ്ചിനിലും ബലേനോ ഇന്ത്യയില്‍ എത്തും. ഇന്ത്യയില്‍ ആദ്യമായി ഗൂഗിള്‍ കാര്‍ പ്ലെയില്‍ എത്തുന്ന കാറു കൂടിയാണ് ബലേനോ.4023 എം.എം നീളവും 1450 എം.എം ഉയരവും 1920 എം.എം വീതിയുമുണ്ട് ഹാച്ച്ബാക്ക് കാറിന്.

Top