മാരുതിയുടെ പുതിയ മോഡല്‍ ഡീസല്‍ ഏഞ്ചിനുമായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്

CIAS

പുതുതലമുറ സ്വിഫ്റ്റ് വിപണിയില്‍ മികച്ച പ്രതികരണം നേരിടുന്ന പശ്ചാത്തലത്തില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മാരുതി. പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഓഗസ്റ്റ് മാസം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ജൂലായ് മുതല്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് മാരുതി ആരംഭിക്കുമെന്നാണ് സൂചന.

പുത്തന്‍ ഡീസല്‍ എഞ്ചിനാണ് വരാനിരിക്കുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രധാന സവിശേഷത. നിലവില്‍ 1.4 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകളിലാണ് മാരുതി സിയാസ് വിപണിയില്‍ എത്തുന്നത്. എന്നാല്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില മാരുതി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2014ല്‍ വിപണിയില്‍ എത്തിയ സിയാസ് മാറ്റങ്ങളോടെയാണ് വിപണിയില്‍ എത്തുന്നത്.

Top