ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യയില്‍; വില 4.32 ലക്ഷം രൂപ മുതല്‍

ആള്‍ട്ടോയുടെ സിഎന്‍ജി പതിപ്പ് ഇന്ത്യയിലെത്തി. ബിഎസ്-6 എന്‍ജിനിലാണ് സിഎന്‍ജി പതിപ്പ് നിരത്തുകളില്‍ എത്തുക. 31.59 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് വാഹനത്തിന് കമ്പനി ഉറപ്പുനല്‍കുന്നത്.

ബിഎസ്-6 നിലവാരത്തിലുള്ള 800 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് സിഎന്‍ജി പതിപ്പിന് കരുത്ത് പകരുക.

41 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കുമാണ് ഉല്‍പാദിപ്പിക്കുക. പെട്രോള്‍ എന്‍ജിന്‍ ആള്‍ട്ടോ 47.3 ബിഎച്ച്പി പവറാണ് ഉല്‍പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

ആള്‍ട്ടോ എല്‍എക്സ്ഐ, എല്‍എക്സ്ഐ(ഒ) എന്നീ രണ്ടുവേരിയന്റുകളില്‍ എത്തുന്ന സിഎന്‍ജി പതിപ്പിന് യഥാക്രമം 4.32 ലക്ഷം രൂപയും 4.36 ലക്ഷം രൂപയുമാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില.

Top