Maruti cuts price of S-cross by up to Rs2 lakh Livemint

ന്യൂഡല്‍ഹി: പ്രീമിയം ക്രോസ് ഓവര്‍ മോഡലായ എസ് ക്രോസിന്റെ വിലയില്‍ മാരുതി സുസുക്കി രണ്ട് ലക്ഷം രൂപ വെട്ടിക്കുറച്ചു. 1.6 ലിറ്റര്‍ എന്‍ജിന്‍ വേരിയന്റിന് 2.05 ലക്ഷം രൂപയും 1.3 ലിറ്റര്‍ വേരിയന്റിന് 66,000 രൂപവരെയുമാണ് കുറച്ചത്.

8.34 ലക്ഷം രൂപ മുതല്‍ 13.74 ലക്ഷം രൂപവരെയായിരുന്നു എസ് ക്രോസ് ആദ്യം വിപണിയിലെത്തിയപ്പോള്‍ വില. ഇപ്പോള്‍ 7.74 ലക്ഷം രൂപ മുതല്‍ 11.69 ലക്ഷം രൂപ വരെയായാണ് (എക്‌സ് ഷോറൂം ഡല്‍ഹി) വില കുറഞ്ഞത്. ഇതിനകം ഇന്ത്യയില്‍ 17,000 എസ് ക്രോസ് യൂണിറ്റുകള്‍ മാരുതി വിറ്റഴിച്ചിട്ടുണ്ട്.

Top