ഇന്ത്യൻ വിപണിയിലെ മാരുതിയുടെ ജനപ്രിയ മൈക്രോ എസ്‌യുവി ആണ് എസ്-പ്രസോ. വാഹനത്തിന്‍റെ തിരഞ്ഞെടുത്ത ചില വേരിയന്റുകൾ കമ്പനി നീക്കം ചെയ്‍തതായിട്ടാണ് പുതിയ റിപ്പോര്‍ട്ട്. Std, LXi, LXi CNG, VXi, VXi AMT, VXi CNG എന്നിവയാണ് ഒഴിവാക്കിയ വകഭേദങ്ങൾ.
ഇതോടെ, എസ്-പ്രസ്സോ ട്രിമ്മിന് സ്റ്റാൻഡേർഡ് വേരിയന്‍റുകള്‍ ഒന്നുമില്ല. എന്നാൽ ഓപ്ഷണൽ, പ്ലസ് വേരിയന്റുകൾ നിലനിർത്തിയിട്ടുണ്ട്. എഎംടി പതിപ്പുകൾക്ക് 5.19 ലക്ഷം രൂപയും സിഎൻജിയുടെ വില 5.38 ലക്ഷം രൂപയുമാണ്. 2018 ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി എസ്-പ്രസ്സോ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
മാരുതി സുസുക്കിയുടെ അരീന ഔട്ട്‌ലെറ്റാണ് കാർ വിൽക്കുന്നത്. സംഗീതം, വിനോദം, നാവിഗേഷൻ എന്നിവയ്‌ക്കായുള്ള വിപുലമായ സ്‌മാർട്ട്‌പ്ലേ സ്റ്റുഡിയോ സംവിധാനത്തോടുകൂടിയ സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, വോയ്‌സ് നിയന്ത്രണങ്ങളോടെയാണ് എസ്-പ്രസ്സോ വരുന്നത്. എസ് – പ്രസോയിൽ 1.0-ലിറ്റർ K10 എഞ്ചിൻ കൂടാതെ മാനുവൽ എജിഎസ് ഓപ്ഷനുകളും സജ്ജീകരിച്ചിരിക്കുന്നു. ഇത് 67 എച്ച്പിയിൽ കൂടുതൽ കരുത്തും 90 എൻഎം പീക്ക് ടോർക്കും 21.4 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുന്നു.
കാറിന്റെ മുൻവശത്ത് സിംഗിൾ അപ്പേർച്ചർ ഹെഡ്‌ലാമ്പ്, ഗ്രിൽ ഗ്രാഫിക്, വിശാലമായ സി-സിഗ്നേച്ചർ ടെയിൽ ലാമ്പുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ആധുനിക ബോഡിയും ഷാസിയും 40% ഉയർന്ന ടെൻസൈൽ സ്റ്റീൽ ഉപയോഗിക്കുന്ന പ്രശംസ നേടിയ അഞ്ചാം തലമുറ ഹാർട്ട് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഫ്രണ്ടൽ ഓഫ്‌സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട്, കാൽനട സുരക്ഷ എന്നിവ എസ്-പ്രസ്സോയുടെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. കൂടാതെ ഡ്യുവൽ എയർബാഗുകൾ, എബിഎസ് ഇബിഡി, പ്രീ-ടെൻഷനറുകൾ ഉള്ള സീറ്റ് ബെൽറ്റുകൾ, ഫോഴ്‌സ് ലിമിറ്ററുകൾ, ഡ്രൈവർ/കോ-ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിംഗ് അസിസ്റ്റ് സിസ്റ്റം, സ്പീഡ് മുന്നറിയിപ്പ് അലേർട്ട്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവയും ഈ മൈക്രോ എസ്‌യുവിയിൽ ഉണ്ട്.
സോളിഡ് സിസിൽ ഓറഞ്ച്, പേൾ സ്റ്റാറി ബ്ലൂ, സുപ്പീരിയർ വൈറ്റ്, സോളിഡ് ഫയർ റെഡ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സിൽക്കി സിൽവർ എന്നിവയാണ് എസ്-പ്രസ്സോയുടെ കളർ ഓപ്ഷനുകൾ.