പുതിയ മാറ്റവുമായി മാരുതി ഡിസയര്‍ എത്തുന്നു; 1.2 ഡ്യുവല്‍ജെറ്റ് സ്മാര്‍ട് ഹൈബ്രിഡ് എൻജിൻ

പുതിയ മാറ്റങ്ങളുമായി മാരുതി. ഡിസയറിന് ഇന്ധനക്ഷമത കൂടിയ 1.2 ഡ്യുവല്‍ജെറ്റ് സ്മാര്‍ട് ഹൈബ്രിഡ് എന്‍ജിനുമായാണ് മാരുതി എത്തുന്നത്. മാറ്റങ്ങളോട് കൂടി ഡിസയര്‍ അടുത്ത മാസം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ നിലവിലുള്ള 1.2 കെ സീരിസ് എന്‍ജിനോടൊപ്പം ആണോ പുതിയ ഹൈബ്രിഡ് എന്‍ജിന്‍ മോഡല്‍ ലഭിക്കുക എന്നത് വ്യക്തമല്ല. 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

24 കിലോമീറ്റര്‍ മൈലേജുണ്ടാകുമെന്നാണ് വിവരം. ഐഡില്‍ സ്മാര്‍ട്ട് സ്റ്റോപ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാരുതി ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുക. വാഹനത്തിന്റെ ബംബറിനും ഗ്രില്ലിനുമെല്ലാം മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ഡിസയര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.

Top