അടുത്തകാലത്ത് മാരുതി കൊണ്ടുവന്ന ബമ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് പുതുതലമുറ ഡിസൈര്‍. ഇന്ത്യന്‍ വിപണി കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറെന്ന ഖ്യാതിയും ഇനി ഡിസൈറിന് സ്വന്തം.
കഴിഞ്ഞ 17 മാസത്തിനിടെ മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. അതായത് ഇക്കാലയളവില്‍ പ്രതിമാസം 17,000 യൂണിറ്റിന് മേലെ വില്‍പന മുടങ്ങാതെ ഡിസൈര്‍ നേടി. മുന്‍തലമുറയെക്കാള്‍ 28 ശതമാനം അധികവില്‍പന പുതിയ ഡിസൈര്‍ കൈയ്യടക്കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
വടിവൊത്ത രൂപവും മേല്‍ത്തരം സൗകര്യങ്ങളും വിശാലമായ അകത്തളവും ഡിസൈറിന്റെ വിശേഷങ്ങളില്‍പ്പെടും. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഡിസൈറിലുള്ളത്. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും.
74 bhp കരുത്തും 190 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക. ശ്രേണിയില്‍ ഏറ്റവും മികച്ച മൈലേജ് കാര്‍ കൂടിയാണ് പുതിയ ഡിസൈര്‍. പെട്രോള്‍ മോഡല്‍ 22 കിലോമീറ്ററും ഡീസല്‍ മോഡല്‍ 28.4 കിലോമീറ്റും മൈലേജ് കാഴ്ച്ചവെക്കും.