മാരുതിയുടെ ആദ്യ ഫുള്‍ ഹൈബ്രിഡ് വാഹനമായ ക്രോസ് ഓവര്‍ ശ്രേണിയിലുള്ള എസ്‌ക്രോസ് 2020ഓടെ നിരത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ബോഷുമായി സഹകരിച്ചാണ് പ്രദേശികമായി ഹൈബ്രിഡ് എന്‍ജിന്‍ വികസിപ്പിക്കുന്നത്.
1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് എസ്‌ക്രോസ് നിരത്തിലെത്തിയിരുന്നത്. ഇതിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയായ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കള്‍ സുസുക്കി എന്‍ജിനും എസ്‌ക്രോസിലുണ്ട്.
നിലവില്‍, 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ DDiS 200 SHVS ഡീസല്‍ എന്‍ജിനാണ് എസ്‌ക്രോസിന് കരുത്തേകുന്നത്. ഇത് 89 ബിഎച്ച്പി പവറും 225 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.