മാരുതി ഇഗ്‌നീസിന്റെ മുഖം മിനുക്കിയ പതിപ്പ് പുറത്തിറക്കി

മാരുതിയുടെ ഇഗ്‌നീസിന്റെ മുഖം മിനുക്കിയ പതിപ്പ് ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പുറത്തിറക്കി. 2017-ല്‍ പുറത്തിറങ്ങിയ വാഹനം ആദ്യമായാണ് മിനുക്കിയെത്തുന്നത്. പുതിയ ഡിസൈനിലുള്ള ഗ്രില്ല് വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

എന്നാല്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ മാറ്റങ്ങള്‍ നല്‍കിയിട്ടില്ല. ഇന്റീരിയറില്‍ നല്‍കിയ ഡിസൈന്‍ മുന്‍ മോഡലിന് തുല്ല്യമാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് ബി-പില്ലറുകള്‍, റൂഫ് റെയില്‍ തുടങ്ങിയവയും മുന്‍ മോഡലിന് സമം തന്നെയാണ്.

പുതിയ ഇഗ്‌നീസിന് കരുത്തേകുക ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ്. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

ഇന്ത്യയില്‍ ക്രോസ് ഓവര്‍ ഹാച്ച്ബാക്കുകളായ ഐ20 ആക്ടീവ്, ഹോണ്ട ഡബ്ല്യുആര്‍-വി എന്നീ വാഹനങ്ങള്‍ ഇഗ്‌നീസിന്റെ പ്രധാന എതിരാളികളായിരിക്കും.

Top