കോംപാക്റ്റ് ക്രോസ് ഓവര്‍ സെഗ്‌മെന്റിലേക്ക് മാരുതി ഇറക്കുന്ന ചെറു എസ്യുവി ഇഗ്‌നിസിന്റെ ലോഞ്ച് നീട്ടിവെച്ചു. വിറ്റാര ബ്രെസ, ബെലെനോ മോഡലുകളുടെ ബുക്കിംഗിന് പുത്തന്‍ ഇഗ്‌നിസിന്റെ ലോഞ്ച് ബാധിച്ചേക്കാം എന്നതിനാലാണ് മാരുതിയുടെ ഈ തീരുമാനം.
ഈ വര്‍ഷം ഫെസ്റ്റിവല്‍ സീസണില്‍ ഇറക്കുമെന്ന് മുന്‍പെ പറഞ്ഞതിന് വിരുദ്ധമായി മൂന്നു മുതല്‍ ആറു മാസത്തെ കാലതാമസം വന്നേക്കാം ഇഗ്‌നിസി വിപണിപിടിക്കാന്‍. മികച്ച രീതിയില്‍ വിറ്റഴിക്കപ്പെടുന്ന വിറ്റാര ബ്രെസ, ബലെനോ മോഡലുകളുടെ ബുക്കിംഗ് തുടര്‍ന്നു കൊണ്ടിരിക്കുന്നു അതോടൊപ്പം വെയിറ്റിംഗ് പീരീഡും ക്രമാധീതമായി വര്‍ധിച്ചിരിക്കുകയാണ്.
ഈ മോഡലുകളുടെ പ്രോഡക്ഷന്‍ കൂട്ടുന്നത് വഴി ഇവയ്ക്കുള്ള വെയിറ്റിംഗ് പിരീഡ് കുറയ്ക്കാമെന്നതിനാലാണ് ചെറു എസ്യുവി ഇഗ്‌നിസിന്റെ ലോഞ്ച് നീട്ടി വെയ്ക്കുന്നത്. അതുകൊണ്ട് ഇഗ്‌നിസിന്റെ പ്രോഡക്ഷനും മുന്‍പേ പറഞ്ഞതില്‍ നിന്ന് രണ്ട് മാസം വൈകിയാണ് ആരംഭിക്കുക.
ഇക്കഴിഞ്ഞ ദില്ലി ഓട്ടോഎക്‌സ്‌പോയിലൂടെ ഇന്ത്യല്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് 2015 ടോക്കിയോ മോട്ടോര്‍ ഷോയിലായിരുന്നു ഇഗ്‌നിസിന്റെ ആദ്യ പ്രദര്‍ശനം നടത്തിയിരുന്നത്.
സ്വിഫ്റ്റില്‍ ഉപയോഗിച്ചിട്ടുള്ള അതെ എന്‍ജിനാണ് ഇഗ്‌നിസിലും നല്‍കിയിട്ടുള്ളത്. ഓട്ടോമറ്റിക് വാഹനങ്ങളുടെ വര്‍ധിച്ച് വരുന്ന ഡിമാന്റ് മാനിച്ച് സിവിടി ഓട്ടോമറ്റിക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയാണ് ഇഗ്‌നിസ് എത്തുന്നത്. 1.2ലിറ്റര്‍ പെട്രോള്‍, 1.3ലിറ്റര്‍ ഡീസല്‍ എന്നീ വകഭേദങ്ങളിലാണ് മസിലന്‍ ആകാരഭംഗിയുള്ള ഈ ചെറു എസ്യുവി എത്തുന്നത്.
ട്രാന്‍സ്മിഷനെ കുറിച്ച് പറയുകയാണെങ്കില്‍ സിവിടിക്കൊപ്പം ഒരു 5സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 83 ബിഎച്ച്പിയും 115എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിന് 20.4km/l മൈലേജാണുള്ളത്. 1.3ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 74ബിഎച്ച്പിയും 180എന്‍എം ടോര്‍ക്കും നല്‍കുന്നതോടൊപ്പം 25.2km/l മൈലേജും വാഗ്ദാനം ചെയ്യുന്നു.