മാരുതിയുടെ പുതിയ മൈക്രോ എസ്.യു.വി അടുത്ത വര്‍ഷം വിപണിയിലേക്ക്

ചെറു എസ്.യു.വി വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന്റ അടിസ്ഥാനത്തില്‍ പുതിയ മൈക്രോ എസ്.യു.വിയെ വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ മാരുതി സുസുക്കി എസ്.യു.വിയെ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന മാരുതി അഞ്ചു ലക്ഷം രൂപ മുതലായിരിക്കും മൈക്രോ എസ്.യു.വി നിരത്തിലെത്തിക്കുക.

മാരുതി നിരയില്‍ ബ്രെസയ്ക്ക് തൊട്ടുതാഴെയാണ് ഈ ചെറു എസ്.യു.വിയുടെ സ്ഥാനം. രൂപത്തില്‍ പതിവ് മാരുതി വാഹനങ്ങളില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തനായിരിക്കും. ഇഗ്‌നിസിന്റെ നീളവും വീല്‍ബേസുമായി അവതരിക്കുന്ന മൈക്രോ എസ്.യു.വിയില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. സബ് ഫോര്‍ മീറ്റര്‍ കാറ്റഗറിയില്‍ സുസുക്കിയുടെ ഭാരം കുറഞ്ഞ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാകും വാഹനത്തിന്റെ നിര്‍മാണം.

Top