കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി എസ്‌ക്രോസിന്റെ വില മാരുതി കൂട്ടി ; 8.85 ലക്ഷം രൂപ മുതല്‍

കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി എസ്‌ക്രോസിന്റെ വില മാരുതി വര്‍ധിപ്പിച്ചു. ഇനി മുതല്‍ 8.85 ലക്ഷം രൂപയില്‍ മാരുതി എസ്‌ക്രോസിന് വില ആരംഭിക്കും. ക്രോസ്ഓവറിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ കൂടുതല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. പ്രാരംഭ സിഗ്മ വകഭേദം 8.85 ലക്ഷം രൂപയ്ക്ക് വിപണിയില്‍ എത്തുമ്പോള്‍, 11.45 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ആല്‍ഫ വകഭേദത്തിന് വില വരുന്നത്.

പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ എസ്‌ക്രോസ് മോഡലുകള്‍ക്ക് മുഴുവന്‍ ലഭിക്കും. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍ തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങള്‍ എസ്‌ക്രോസില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ക്രോസ്ഓവറിന്റെ ഇടത്തരം ഡെല്‍റ്റ വകഭേദത്തില്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍ എന്നിവയാണ് പുതിയ ഫീച്ചറുകള്‍. 1.3 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി എസ്‌ക്രോസില്‍. എഞ്ചിന്‍ 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Top