ഇന്ത്യയില്‍ എഎംടി കാറുകള്‍ക്ക് വന്‍പ്രചാരം ; വിറ്റഴിച്ചത് മൂന്ന് ലക്ഷം AMT കാറുകള്‍

maruti-ignis

കാര്‍ വില്‍പനയില്‍ പത്തു ശതമാനം എഎംടി പതിപ്പുകള്‍ കൈയ്യടക്കുന്നതായി റിപ്പോര്‍ട്ട്. നാലു വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം AMT (ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) കാറുകളാണ് മാരുതി വിറ്റഴിച്ചത്. ഇന്ത്യന്‍ നിരത്തില്‍ വലിയ മാറ്റത്തിന് തുടക്കം കുറിച്ച് ഹാച്ച്ബാക്ക് മോഡല്‍ സെലേരിയോയിലൂടെ 2014ലാണ് മാരുതി AMT കാറുകള്‍ പുറത്തിറക്കി തുടങ്ങിയത്. സാധാരണ സെലറിയോയെക്കാളും മുപ്പതിനായിരം രൂപ കൂടുതലാണ്.

സെലേരിയോയ്ക്ക് പുറമേ ആള്‍ട്ടോ K10, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഇഗ്‌നീസ്, ഡിസയര്‍, വിറ്റാര ബ്രെസ എന്നീ മോഡലുകളാണ് നിലവില്‍ എഎംടിയില്‍ മാരുതി വിറ്റഴിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം രണ്ടു ലക്ഷം എഎംടി കാറുകളെ വില്‍ക്കാനാണ് മാരുതിയുടെ തീരുമാനം.

Top