വിപണി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഡീലര്‍ഷിപ്പുകള്‍ക്ക് സ്ഥലം വാങ്ങാനായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 1,000 കോടി രൂപ നീക്കിവച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡീലര്‍ഷിപ്പ് സ്ഥാപിച്ച് ഡീലര്‍മാര്‍ക്കു പാട്ടത്തിനു നല്‍കാനാണു കമ്പനിയുടെ പുതിയ പദ്ധതി.
കഴിഞ്ഞ സെപ്റ്റംബറിനുള്ളില്‍ രാജ്യത്തെ നൂറ്റി ഇരുപതോളം കേന്ദ്രങ്ങളില്‍ ഡീലര്‍ഷിപ്പിനായി ഭൂമി വാങ്ങാന്‍ കമ്പനി നടപടി സ്വീകരിച്ചു.
1,000 കോടി രൂപ ചെലവില്‍ ഭൂമി വാങ്ങാനാണു തീരുമാനമെന്ന് എം എസ് ഐ എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ അജയ് സേഥ് പറഞ്ഞു.
വാര്‍ഷിക വില്‍പ്പന 2020 ആകുമ്പോഴേക്കും 20 ലക്ഷം യൂണിറ്റാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണു മാരുതി സുസുക്കി പുതിയ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാരുതി സുസുക്കി വിറ്റത് 15 ലക്ഷം യൂണിറ്റായിരുന്നു.
മൂന്നു വര്‍ഷത്തിനകം 1,500 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.1,700 നഗരങ്ങളിലായി 2,069 ഡീലര്‍ഷിപ്പുകള്‍ നിലവില്‍ മാരുതിക്കുണ്ട്.
ഇതിനു പുറമെ പ്രീമിയം മോഡലുകളുടെ വില്‍പ്പനയ്ക്കുള്ള 280 ‘നെക്‌സ’ ഡീലര്‍ഷിപ്പുകളും കമ്പനിക്കുണ്ട്.
കൂടാതെ 3,293 സര്‍വീസ് സെന്ററുകളും മാരുതി സുസുക്കി സ്ഥാപിച്ചിട്ടുണ്ട്.
വിപണന സാധ്യതയേറിയ മേഖലകളില്‍ വസ്തു വില ക്രമാതീതമായി ഉയര്‍ന്നത് ഡീലര്‍ഷിപ്പുകളുടെ ലാഭത്തെ ബാധിച്ചുവെന്ന് സേഥ് വ്യക്തമാക്കി.