ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 77,380 കാറുകള്‍ തിരിച്ചു വിളിച്ചു. എയര്‍ ബാഗ് സംവിധാനങ്ങള്‍ നവീകരിക്കുന്നതിനും തകരാറുണ്ടെന്ന് കണ്ടെത്തിയ ഫ്യുവല്‍ ഫില്‍ട്ടര്‍ മാറ്റുന്നതിന് വേണ്ടിയാണ് വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. മാരുതിയുടെ ജനപ്രിയ മോഡലുകളായ ഡിസയര്‍, ബലേനോ കാറുകളാണ് തിരിച്ചു വിളിച്ചത്.
75,149 ബലേനോ കാറുകളാണ് തിരിച്ചു വിളിക്കുക. 2015 ആഗസ്റ്റ് 3നും 2016 മെയ് 17 വരെ ഉത്പാദനം നടത്തിയ ബലേനോകള്‍ക്ക് എയര്‍ ബാഗ് സംവിധാനത്തിലെ സോഫ്റ്റ്‌വെയര്‍ നവീകരണമാണ് കമ്പനി നടത്തുക. ഇതിലുള്‍പ്പെട്ട ചില കാറുകള്‍ക്ക് ഫ്യുവല്‍ ഫില്‍ട്ടര്‍ തകരാറ് പരിഹരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാരുതിയുടെ മറ്റൊരു ജനപ്രിയ മോഡലായ ഡിസയര്‍ ഡീസല്‍ ആട്ടോമാറ്റിക് കാറുകള്‍ക്കും ഫ്യുവല്‍ ഫില്‍ട്ടര്‍ തകരാറാണ്. 1961 ഡിസയര്‍ ആട്ടോമാറ്റിക് കാറുകളാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.