ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ പുതിയ കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ബ്രെസ അടുത്തമാസം വിപണിയിലെത്തും. അടുത്തമാസം ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ബ്രെസയെ മാരുതി പരിചയപ്പെടുത്തും.
തുടര്‍ന്ന്, ആഴ്ചകള്‍ക്കുള്ളില്‍ ബ്രെസയെ വിപണിയിലെത്തിക്കാനാണ് പദ്ധതി. ‘ഇളംകാറ്റ്’ എന്നാണ് ബ്രെസ എന്ന ഇറ്രാലിയന്‍ വാക്കിനര്‍ഥം. നഗത നിരത്തുകള്‍ക്ക് അനുയോജ്യമായ വിധമാണ് ബ്രെസയുടെ രൂപകല്പനയെന്ന് മാരുതി വ്യക്തമാക്കി.
ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്‌ളിയറന്‍സ്, വിശാലമായ അകത്തളം തുടങ്ങിയവ മികവുകളായിരിക്കും. ഹ്യൂണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ എന്നിവയോട് മത്‌സരിക്കുകയാണ് ബ്രെസയുടെ ലക്ഷ്യം. എട്ടു ലക്ഷം രൂപയ്ക്കും 11 ലക്ഷം രൂപയ്ക്കുമിടെയിലാണ് വില പ്രതീക്ഷിക്കുന്നത്.