ഇടത്തരക്കാരുടെ ഇഷ്ടവാഹനമായി മാറിയ മാരുതി, പ്രീമിയം വിപണി ലക്ഷ്യമിട്ട് ‘നെക്‌സ്’ ബ്രാന്‍ഡ് ഷോറൂം ശൃംഖല വിപുലമാക്കുന്നു.
എസ്‌ക്രോസ്, ബെലേനൊ എന്നീ കാറുകളാണ് നിലവില്‍ നെക്‌സ് ഷോറൂമുകളിലൂടെ വില്‍ക്കുന്നത്. ഈ കാറുകള്‍ ആഭ്യന്തര വിപണിയില്‍ എന്നപോലെ വിദേശ വിപണിയിലും മികവ് തെളിയിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ടി. ഹഷിമോട്ടോയും ആര്‍.എസ്. കല്‍സിയും പറഞ്ഞു.
എസ്‌ക്രോസ്, ബെലോനൊ എന്നിവ വിപണിയിലിറക്കി അഞ്ച് മാസം കൊണ്ട് 40,000 കാറുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിദേശങ്ങളിലും ബെലോനൊയ്ക്ക് മികച്ച വിപണി പ്രതീക്ഷിക്കുന്നുണ്ട്. ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്കൊക്കെ ബെലോനൊ കയറ്റുമതി ചെയ്യാനാണ് പരിപാടി.
പുതിയ ജീവിതരീതികളും മെച്ചപ്പെട്ട സൗകര്യവും ആഗ്രഹിക്കുന്ന പുതുതലമുറയെ ലക്ഷ്യമിട്ടാണ് ഈ കാറുകള്‍ ഇറക്കിയത്. തീര്‍ത്തും വ്യത്യസ്തമായ യാത്രാനുഭവം ഇത് നല്‍കും.
അന്തര്‍ദേശീയ നിലവാരമുള്ള ആഡംബരകാറുകള്‍ നല്‍കുന്ന അതേ സൗകര്യവും സംവിധാനവും ഈ കാറുകളിലൂം ലഭ്യമാകുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു.