ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയത കാറുകളില്‍ മാരുതി സുസുക്കി ഒന്നാമത്

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയത കാറുകളില്‍ മാരുതി സുസുക്കി മുന്നില്‍.

2017 ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ 57,300 കാറുകളാണ് മാരുതി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരിക്കുന്നത്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ഇത് 54,008 യൂണിറ്റായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആറു ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഫോക്‌സ്‌വാഗണ്‍, ജനറല്‍ മോട്ടോഴ്‌സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്.

കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 29.25 ശതമാനത്തിന്റെ ഇടിവാണ് ഹ്യുണ്ടായിക്കുണ്ടായിരിക്കുന്നത്.

രണ്ടാം സ്ഥാനത്തുള്ള ഫോക്‌സ്‌വാഗണ്‍ കയറ്റുമതിയില്‍ 16.92 ശതമാനം വര്‍ധനവ് കൈവരിച്ചപ്പോള്‍, ജനറല്‍ മോട്ടോഴ്‌സ് 47.72 ശതമാനം അധിക വളര്‍ച്ചയും നേടി.

Top