വിപണിയിലെത്തിയിട്ട്‌ കുറച്ച് നാളുകള്‍ ; റെക്കോര്‍ഡ് വില്പനയുമായി മാരുതി സുസുക്കി ബ്രീസ

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ ബ്രീസയ്ക്ക് റെക്കോര്‍ഡ് വില്പന. വിപണിയിലെത്തി കുറഞ്ഞ നാളുകള്‍ക്കുള്ളിലാണ് ബ്രീസ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 28 മാസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലേറെ യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.

സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വിഭാഗത്തില്‍ ഇത്ര കുറഞ്ഞ കാലയളവിനുള്ളില്‍ മൂന്ന് ലക്ഷം യൂണിറ്റ് വില്പന നടത്തുന്ന ആദ്യ വാഹനമാണ് ബ്രീസ. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം ബ്രീസ രേഖപ്പെടുത്തിയിരിക്കുന്നത്.

ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് എന്നിവയ്ക്ക് പ്രധാന എതിരാളിയായി വിപണിയിലെത്തിയ ബ്രീസ മികച്ച സജ്ജീകരണങ്ങളും സ്ഥല സൗകര്യവും കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ പെട്ടെന്ന് സ്വീകാര്യത സൃഷ്ടിച്ചെടുക്കുകയായിരുന്നു.

Top