Maruti Suzuki Celerio Diesel Launched; Prices Start

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള മോഡലായ ഓള്‍ട്ടോയുടെ ഡീസല്‍ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്തമാസം ആദ്യം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം പ്രദര്‍ശിപ്പിക്കുമെന്നാണ് കരുതുന്നത്.

ഫെബ്രുവരി ആദ്യ പ്രദശിപ്പിക്കുന്ന ഡീസല്‍ ഓള്‍ട്ടോ ഈ വര്‍ഷം തന്നെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. മാരുതി സെലേറിയോയിലൂടെ വിപണിയില്‍ അരങ്ങേറ്റം കുറിച്ച 793 സിസി രണ്ടു സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കും ഓള്‍ട്ടോ ഡീസലിലും ഉപയോഗിക്കുക.

3500 ആര്‍പിഎമ്മില്‍ 46 ബിഎച്ച്പി കരുത്തും 2000 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണ് സെലേറിയോ ഡീസലില്‍ ഉപയോഗിക്കുന്നത്.

മാനുവല്‍ ഗിയര്‍ബോക്‌സിനെ കൂടാതെ നാലു സ്പീഡ് ഓട്ടോമാറ്റിക്ക് വകഭേദവും ഡീസല്‍ എന്‍ജിന്‍ മോഡലിലുണ്ടാകുമെന്നാണ് അറിയുന്നത്.

Top