maruti suzuki ciaz facelift india launch

ന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രീമിയം സെഡാന്‍ സിയാസ് നവീകരിച്ച പതിപ്പുമായി വിപണിപിടിക്കാനൊരുങ്ങുന്നു.

ഈ വര്‍ഷം ഏപ്രിലിലോടെ പുതിയ സിയാസിനെ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി. അകമേയും പുറമേയും ഒരുപോലെ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടാണ് സിയാസ് അവതരിപ്പിക്കുന്നത്.

പുതുക്കിയ ഗ്രില്‍, ഫോഗ് ലാമ്പ്, മാറ്റങ്ങള്‍ വരുത്തിയ ബംബര്‍, എല്‍ഇഡി ഡെ ടൈം റണ്ണിംഗ് ലാമ്പ്, പ്രോജക്ടര്‍ ഹെഡ് ലാമ്പ് എന്നിവയാണ് സിയാസില്‍ അടങ്ങിയിട്ടുള്ള പുത്തന്‍ സവിശേഷതകള്‍.

പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവയാണ് ഈ ആഡംബര സെഡാന്റെ മറ്റ് പ്രത്യേകതകള്‍.

ബ്ലാക്ക് തീം ഇന്റീരിയര്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലെ എന്നിവയ്‌ക്കൊപ്പം നിലവിലെ ഫീച്ചറുകളും സിയാസിലുണ്ട്.

1.4ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് നിലവിലെ സിയാസ് മോഡലുകളുടെ കരുത്ത്. പുതിയ 1.6 ലിറ്റര്‍ എന്‍ജിന്‍ കൂടി പുതിയ സിയാസില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.

വിലയില്‍ അല്പം വര്‍ധനവോടെയായിരിക്കും പുതിയ സിയാസിന്റെ അവതരിപ്പിക്കുന്നത്.

Top