വിപണി കീഴടക്കാന്‍ വമ്പന്‍ ഓഫറില്‍ മാരുതി സുസുക്കി.
വര്‍ഷാവസാനമായതും, ജിഎസ്ടി കാരണം വില്‍പ്പനയില്‍ ഇടിവുണ്ടായതുമെല്ലാമാണ് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി എത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു ലക്ഷം രൂപ വരെ വിലക്കിഴിവിലാണ് മാരുതിയുടെ വാഹനങ്ങള്‍ ലഭിക്കുക.
സിയാസ് ഡീസല്‍ പതിപ്പുകളിലാണ് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ മാരുതി നല്‍കുന്നത്.
40,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നതാണ് സിയാസില്‍ മാരുതി നല്‍കുന്ന ആനുകൂല്യങ്ങള്‍.
സിയാസ് പെട്രോള്‍ പതിപ്പുകളിലും സമാനമായ ഓഫറുകള്‍ ലഭിക്കും.
80,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് മാരുതി സിയാസ് പെട്രോള്‍ പതിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.
20,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് സിയാസ് പെട്രോള്‍ പതിപ്പുകളില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍.