ഗംഭീര വിജയം സ്വന്തമാക്കി മാരുതി സുസുക്കി ഡിസയര്‍ ഒന്നാം സ്ഥാനത്ത്

ചുരുങ്ങിയ സമയം കൊണ്ട് തന്നെ വിപണി കീഴടക്കുവാന്‍ മാരുതി സുസുക്കി ഡിസയറിന് വളരെ വേഗം സാധിച്ചു.

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ ഡിസയറാണ്. മാരുതിയുടെ തന്നെ ആള്‍ട്ടോയെ കടത്തിവെട്ടിയാണ് ഡിസയര്‍ ആദ്യമായി ഈ നേട്ടം കൈവരിച്ചിക്കുന്നത്.

ആള്‍ട്ടോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളടുകയും ചെയ്തു. പുതിയ ഡിസയര്‍ ഓഗസ്റ്റില്‍ മാത്രം 26,140 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രെസ 14,396 യൂണിറ്റുകള്‍ വിറ്റ് നാലാം സ്ഥാനത്തുണ്ട്.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ (സിയാം) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഓഗസ്റ്റില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ പത്ത് കാര്‍ മോഡലുകളില്‍ ഏഴെണ്ണവും മാരുതി സുസുക്കിയുടേതാണ്.

Top