ക്രോം അലങ്കാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ എംപിവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. എര്‍ട്ടിഗയുടെ വില മാരുതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 7.8 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെ വില ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗയ്ക്ക് പ്രതീക്ഷിക്കാം. സില്‍ക്കി സില്‍വര്‍, സുപീരിയര്‍ വൈറ്റ്, എക്‌സ്‌ക്വിസിറ്റ് മറൂണ്‍ എന്നീ നിറങ്ങളിലാണ് ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ എംപിവി പുറത്തിറങ്ങുന്നത്.
പിറകിലെ ഹാച്ച്‌ലിഡില്‍ ലിമിറ്റഡ് എഡിഷന്‍ ബാഡ്ജും ഒരുങ്ങുന്നുണ്ട്. 1.4 ലിറ്റര്‍ കെസീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളിലാണ് ലിമിറ്റഡ് എഡിഷന്‍ എര്‍ട്ടിഗ എംപിവി ഒരുങ്ങുന്നത്.
പെട്രോള്‍ എഞ്ചിന് 94 bhp കരുത്തും 130 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പെട്രോള്‍ എഞ്ചിനില്‍ നാലു സ്പീഡ് ടോര്‍ഖ കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാണ്. 89 bhp കരുത്തും 200 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.