‘വൈഎച്ച്ബി’ എന്ന കോഡ് നാമത്തില്‍ പുതിയ വാഹനവുമായി ‘മാരുതി സുസുക്കി’

വിപണി കീഴടക്കാന്‍ പുതിയ മോഡലിനെ മാരുതി സുസുക്കി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

വൈഎച്ച്ബി എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന വാഹനം 2019ല്‍ വിപിണിയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

എര്‍ട്ടിഗയുടെ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിക്കുന്ന മൂന്നുനിര സീറ്റുള്ള കാറിന് സ്‌പോര്‍ട്ടി ലുക്ക് ആയിരിക്കുമെന്നാണ് സൂചന.

2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനായിരിക്കും പുതിയ ക്രോസ് ഓവറിനും കരുത്തു നല്കുന്നത്.

12 മുതല്‍ 18 ലക്ഷം രൂപ വരെയാണ് പുതിയ വാഹനത്തിന് പ്രതീക്ഷിക്കാവുന്ന വില.

കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കായ നെക്‌സ വഴിയായിരിക്കും പുതിയ വാഹനങ്ങളുടെ വില്‍പ്പനയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top