മാരുതി സുസുക്കിയുടെ അടുത്തിടെ പുറത്തിറക്കിയ പുതിയ സിയാസ് വില്‍പ്പനയില്‍ കുതിക്കുന്നു. കഴിഞ്ഞ മാസം ഇന്ത്യയില്‍ വിറ്റഴിച്ച സെഡാനുകളില്‍ ഒന്നാം സ്ഥാനം സിയാസിനാണ്. ഇരട്ടിയോളം വില്‍പ്പനയാണ് സിയാസിന് കൈവരിക്കാന്‍ സാധിച്ചത്. ഓഗസ്റ്റില്‍ 7,002 യൂണിറ്റ് സിയാസാണ് മാരുതിയില്‍ നിന്ന് ഉപഭോക്താക്കള്‍ സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനെക്കാള്‍ 8.4 ശതമാനം കൂടുതലാണിത്. അതേസമയം തൊട്ടുപിന്നിലുള്ള സെഡാന്‍ ഹ്യുണ്ടായി വെര്‍ണയുടെ വില്‍പ്പന 3361 യൂണിറ്റാണ്. പോയ മാസം സിറ്റിയുടെ 2790 യൂണിറ്റ് ഹോണ്ടയും വിറ്റഴിച്ചിട്ടുണ്ട്.
പുതിയ പെട്രോള്‍ എന്‍ജിനും രൂപത്തിലെ പരിഷ്‌കാരങ്ങളുമാണ് സിയാസിനെ അതിവേഗം ജനപ്രിയനാക്കിയത്. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് വകഭേദങ്ങളുള്ള സിയാസിന് 8.19 ലക്ഷം – 10.97 ലക്ഷം വരെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.