മാരുതി സുസുക്കിയുടെ ഇഗ്‌നിസ് ഡീസലിനെ ഇന്ത്യയില്‍ പിന്‍വലിച്ചു

maruti-ignis

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍ാമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഇഗ്‌നിസ് ഡീസല്‍ പതിപ്പിനെ ഇന്ത്യയില്‍ നിരോധിച്ചു. ഓരോ മാസവും ഇഗ്‌നിസ് ഡീസലിന് ആവശ്യക്കാര്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് മാരുതിയുടെ നടപടി. എട്ടു ലക്ഷം രൂപയോളമാണ് ഇഗ്‌നിസ് ഡീസലിന് വില. ചെറു ഹാച്ച്ബാക്കിന് വേണ്ടി ഇത്രയും രൂപ മുടക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറല്ല. പകരം ഇഗ്‌നിസ് പെട്രോളിനെ വാങ്ങാനാണ് മിക്കവര്‍ക്കും താത്പര്യം.

ignis

ഇഗ്‌നിസ് ഡീസല്‍ ബുക്കിംഗ് മാരുതി ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് വിവരം. 2017 ജനുവരിയിലാണ് ഇഗ്‌നിസിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്. പ്രതിമാസം നാലായിരം ഇഗ്‌നിസുകളെ മാരുതി മുടക്കം കൂടാതെ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ കേവലം പത്തു ശതമാനം മാത്രമാണ് ഡീസല്‍ പതിപ്പിനുള്ള പങ്ക്. ബാക്കി 90 ശതമാനവും ഇഗ്‌നിസ് പെട്രോള്‍ മോഡലുകളാണ് വിറ്റുപോകുന്നത്.

ignis

ധാരാളം കസ്റ്റമൈസേഷന്‍ പാക്കേജുകളും ഫീച്ചറുകളും സമര്‍പ്പിക്കുന്ന മാരുതിയുടെ പ്രാരംഭ ഹാച്ച്ബാക്കാണ് ഇഗ്‌നിസ്. പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളുടെ വരവും ഇഗ്‌നിസിന്റെ പ്രചാരത്തെ ബാധിച്ചു. ഒപ്പം ഫോര്‍ഡ് ഫ്രീസ്‌റ്റൈല്‍ പോലുള്ള ചെറു കാറുകളും ഇഗ്‌നിസിന്റെ വിപണി ഇടിയാന്‍ കാരണമായി. പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് ഇഗ്‌നിസിനെ മാരുതി വിപണിയില്‍ അണിനിരത്തുന്നത്. അതേസമയം ഇഗ്‌നിസിന്റെ പെട്രോള്‍ പതിപ്പ് വിപണിയില്‍ തുടരും.

Top