മാരുതി സുസുക്കി എസ്‌ക്രോസ്; ഒന്നരമാസം പിന്നിടുമ്പോഴേക്കും ബുക്കിങ് 11000 യൂണിറ്റ്

ന്ത്യയില്‍ കഴിഞ്ഞ മാസം എത്തിയ മാരുതി സുസുക്കിയുടെ പുതിയ എസ്‌ക്രോസ് വിപണിയില്‍ മികച്ച രീതിയില്‍ മുന്നേറുന്നു.

വിപണിയില്‍ എത്തി ഒന്നര മാസം പിന്നിടുമ്പോഴേയ്ക്കും എസ്‌ക്രോസ് ബുക്കിങ് 11000 യൂണിറ്റ് പിന്നിട്ടെന്ന് കമ്പനി അറിയിച്ചു.

മുന്‍മോഡലില്‍ നിന്ന് രൂപമാറ്റത്തോടെ എത്തിയ എസ്‌ക്രോസിന് സ്‌പോര്‍ട്ടി ഡിസൈനാണുള്ളത്.

സുസുക്കി നിരയിലെ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ക്ക് സമാനമായി SHVS എന്‍ജിനും എസ്‌ക്രോസിന്റെ ജനപ്രീതി വര്‍ധിപ്പിച്ചിട്ടുണ്ട്.

സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വകഭേദങ്ങളില്‍ ലഭ്യമാകുന്ന 2017 എസ്‌ക്രോസിന് 8.49 ലക്ഷം രൂപ മുതല്‍ 11.29 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

മള്‍ട്ടി ഫങ്ഷണല്‍ സ്റ്റിയറിങ്ങ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, പര്‍ക്കിങ് ക്യാമറ, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടോര്‍ക്ക് അസിസ്റ്റ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം വാഹനത്തിന്റെ പ്രത്യേകതകളാണ്.

4000 ആര്‍പിഎമ്മില്‍ 89 ബിഎച്ച്പി കരുത്തും, 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കുമേകുന്ന 1.3 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും വാഹനത്തിനുണ്ട്.

Top