ബലേനോ ഹാച്ച്ബാക്കിന്റെ പുതിയ ഫീച്ചറുമായി മാരുതി: പുതിയ ടിവിസി പുറത്ത്

മാരുതി സുസുക്കി പുതിയ തലമുറ ബലേനോയെ അടുത്തിടെ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഇന്ത്യൻ വിപണിയിൽ വാഹനത്തിന് കിട്ടിയത്. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20, ഫോക്സ്‌വാഗൺ പോളോ, ഹോണ്ട ജാസ്, വരാനിരിക്കുന്ന ടൊയോട്ട ഗ്ലാൻസ, വരാനിരിക്കുന്ന സിട്രൺ C3 എന്നിവയ്‌ക്കെതിരെയാണ് പുതിയ വാഹനത്തിന്റെ മത്സരം.

മാരുതി സുസുക്കി ഇപ്പോൾ 2022 ബലേനോയ്‌ക്കായി ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്. പുതിയ മാറ്റങ്ങളോടെയാണ് മാരുതി സുസുക്കി എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. 2022 ബലേനോയ്‌ക്ക് ഇപ്പോൾ പഴയ ഫ്ലോയി ഡിസൈൻ ഇല്ല പകരം, അത് കൂടതൽ ഷാർപ്പ് ആന്റ് ബോൾഡ് ആണ്. വാഹനത്തന്റെ മുൻഭാ​ഗം പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന മറ്റ് മാരുതി സുസുക്കി വാഹനങ്ങളിലും കാണാൻ പ്രതീക്ഷിക്കുന്ന ഒരു പുതിയ ഗ്രില്ല് ഡിസൈൻ വാഹനത്തിനുണ്ട്. പുതിയ കൂടുതൽ അഗ്രസീവ് ഫ്രണ്ട് ബമ്പറും പുതിയ ഹെഡ്‌ലാമ്പുകളും ഹാച്ചിൽ വരുന്നു. അവ ഇപ്പോഴും എൽഇഡി പ്രൊജക്ടർ യൂണിറ്റുകളാണ്. എന്നാൽ പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും ലഭിക്കുന്നു. എൽഇഡി ഫോഗ് ലാമ്പുകളും ഓഫറിലുണ്ട്.

ഡയമണ്ട് കട്ട് അലോയി വീലുകളുടെ ഒരു പുതിയ സെറ്റാണ് പെട്ടെന്ന് ശ്രദ്ധിക്കുന്ന മാറ്റം. മാരുതി സുസുക്കി പ്രീമിയം ഹാച്ചിന്റെ പിൻഭാഗവും പുതുക്കി. സ്പ്ലിറ്റ് ടെയിൽ ലാമ്പുകളുടെ രൂപകൽപ്പനയെ അനുകരിക്കുന്ന പുതിയ എൽഇഡി ടെയിൽ ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ടെയിൽഗേറ്റിലെ ടെയിൽ ലാമ്പ് ഒരു റിപ്ലക്ടർ യൂണിറ്റാണ്. ഇത് സൗന്ദര്യവർധക ആവശ്യങ്ങൾക്കായി മാത്രമാണ്.

ബമ്പറിന് നിലവിലെ ബലേനോയോട് സാമ്യമുണ്ട്. ബലെനോയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 6.35 ലക്ഷം രൂപ മുതലാണ്. ടോപ്പ് സ്പെക്ക് മോഡലിന് ഇത് 9.49 ലക്ഷം രൂപ വരെ ഉയരുന്നു. ബലേനോയിൽ സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് വേരിയന്റുകളാണ് മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഒരു എഞ്ചിൻ മാത്രമാണ് ഓഫറിൽ വരുന്നത്. ഇത് 1.2 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ്. എഞ്ചിൻ പരമാവധി 90 bhp പവറും 113 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ അഞ്ച് സ്പീഡ് AMTയുമായി കണക്ട് ചെയ്തിരിക്കുന്നു.

ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷനോടെയാണ് എഞ്ചിൻ വരുന്നത്. അതിനാൽ, ഒരു ട്രാഫിക് ജാമിലോ ട്രാഫിക് ലൈറ്റിലോ കാർ നിർത്തുമ്പോൾ, എഞ്ചിൻ ഷട്ട്ഡൗൺ ചെയ്യുന്നു. ഡ്രൈവർ കാറിന്റെ ക്ലച്ച് എൻഗേജ് ചെയ്യുമ്പോൾ അത് വീണ്ടും ആരംഭിക്കുന്നു. ഇത് ഇന്ധനം ലാഭിക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ വേരിയന്റുകളിൽ AMT ഗിയർബോക്‌സ് ലഭ്യമാണ്.

മാനുവൽ ഗിയർബോക്‌സിന്റെ ഇന്ധനക്ഷമത ലിറ്ററിന് 22.35 കിലോമീറ്ററും AMT ഗിയർബോക്‌സിന് ലിറ്ററിന് 22.94 കിലോമീറ്ററുമാണ് മൈലേജ്. ഭാവിയിൽ ബലെനോയുടെ ഫാക്ടറി ഫിറ്റഡ് CNG പതിപ്പ് മാരുതി സുസുക്കി അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഡ്യുവൽ എയർബാഗുകൾ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹൈ-സ്പീഡ് അലർട്ട്, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ സ്റ്റാൻഡേർഡായി ബലേനോയിൽ വരുന്നു.

ഉയർന്ന വേരിയന്റുകൾക്ക് ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും ലഭിക്കും. AMT വേരിയന്റുകൾക്ക് ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കും.പുതിയ സ്റ്റിയറിംഗ് വീലും സെന്റർ സ്റ്റേജിൽ ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെന്റ് സിസ്റ്റവും കാരണം ഇത് ഇപ്പോൾ കൂടുതൽ അപ്പ് മാർക്കറ്റായി കാണപ്പെടുന്നു.

ഡാഷ്‌ബോർഡ് ഡിസൈനും പരിഷ്‌കരിച്ചിട്ടുണ്ട്. രണ്ട് സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ബലേനോ ഇപ്പോൾ എത്തുന്നത്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും 360 ഡിഗ്രി പാർക്കിംഗ് ക്യാമറയും വാഹനത്തിലുണ്ട്. ആർക്ക്മെയ്സ് സൗണ്ട് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടൺ തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.

 

Top