ലോക്ഡൗണ്‍; ഏപ്രിലില്‍ രാജ്യത്ത് മാരുതി സുസുകി ഒരൊറ്റവാഹനം പോലും വിറ്റില്ല

ന്യൂഡല്‍ഹി: കോവിഡ്മൂലം രാജ്യമൊട്ടാകെ അടച്ചിട്ടത് കൊണ്ട് ഏപ്രില്‍മാസത്തില്‍ ഇന്ത്യയില്‍ ഒരൊറ്റവാഹനംപോലും വിറ്റില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. കോവിഡ്മൂലം സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിനെതുടര്‍ന്നാണിതെന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം, മുന്ദ്ര പോര്‍ട്ട് വഴി 632 വാഹനങ്ങള്‍ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇതെന്നും കമ്പനി വ്യക്തമാക്കി.

സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെതുടര്‍ന്ന് ഗുരുഗ്രാമിലെ മാനേസര്‍ പ്ലാന്റില്‍ ഒറ്റഷിഫ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെമാത്രം ജോലി ചെയ്യുന്നത്.

മാര്‍ച്ചില്‍ 92,540 വാഹനങ്ങളാണ് മാരുതി നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാകട്ടെ 1,36,201 യുണിറ്റുകളും.

Top