മാരുതി സുസുക്കി സ്വിഫ്റ്റ് ; ഇന്ത്യയില്‍ പ്രതിദിനം ഇറങ്ങുന്നത് 689 എണ്ണം

swift

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഇന്ത്യയില്‍ പ്രതിദിനം ഇറങ്ങുന്നത് 689 എണ്ണമെന്ന് കണക്കുകള്‍. പുതിയ മോഡല്‍ വിപണിയിലെത്തി വെറും 145 ദിവസം പിന്നിട്ടപ്പോള്‍ ആണ് ഇത്തരമൊരു നേട്ടത്തിലേക്ക് സ്വിഫ്റ്റ് എത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ മാത്രമല്ല ലോകമൊട്ടാകെയും ജപ്പാന്‍ കമ്പനി സുസൂക്കിയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്. ജപ്പാന്‍ വിപണിയില്‍ നവംബര്‍ 2004 ല്‍ പുറത്തിറങ്ങിയതുമുതല്‍ , ലോകമൊട്ടാകെ 60 ലക്ഷം സ്വിഫ്റ്റുകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ സ്വിഫ്റ്റ് എത്തിയത് 2005 ലായിരുന്നു. ഇതിനോടകം രാജ്യത്ത് 18.50 ലക്ഷം സ്വിഫ്റ്റുകള്‍ വില്‍പ്പന നടന്നിട്ടുണ്ട്.

1.2 ലീറ്റര്‍ കെ സീരീസ് പെട്രോള്‍ ( 82 ബിഎച്ച്പി 113 എന്‍എം) , 1.3 ലീറ്റര്‍ ഡീസല്‍ ( 74 ബിഎച്ച്പി 190 എന്‍എം)എന്‍ജിന്‍ വകഭേദങ്ങള്‍ സ്വിഫ്റ്റിനുണ്ട്. പുതിയ സ്വിഫ്റ്റിന്റെ പെട്രോള്‍ , ഡീസല്‍ വകഭേദങ്ങള്‍ക്ക് എഎംടി വകഭദം ലഭ്യമാണ്. അഞ്ച് സ്പീഡാണ് എഎംടി. എആര്‍ എഐ സാക്ഷ്യപ്പെടുത്തിയതു പ്രകാരം സ്വിഫ്റ്റിന്റെ മൈലേജ് പെട്രോള്‍ ലീറ്ററിന് 22 കിമീ, ഡീസല്‍ ലീറ്ററിന് 28.4 കിമീ എന്നിങ്ങനെയാണ്. എബിഎസ്ഇബിഡി, രണ്ട് എയര്‍ബാഗുകള്‍ എന്നീ സുരക്ഷാസംവിധാനങ്ങള്‍ സ്വിഫ്റ്റിന്റെ അടിസ്ഥാന വകഭേദത്തിനും നല്‍കിയിട്ടുണ്ട്.

Top