പുതിയ ഡിസയറിന്റെ ചിത്രങ്ങള്‍ മാരുതി സുസൂക്കി ഔദ്യോഗികമായി പുറത്തുവിട്ടു.
മേയ് 16 നാണ് പുതിയ ഡിസയര്‍ വിപണിയിലെത്തുന്നത്. പുതിയ സ്വിഫ്ട് ഹാച്ച്ബാക്കിന് ഉപയോഗിക്കുന്ന ഹാര്‍ട്ട്‌ടെക്ട് എന്ന പുത്തന്‍ പ്ലാറ്റ്‌ഫോമിലാണ് മൂന്നാം തലമുറ ഡിസയര്‍ നിര്‍മിച്ചിരിക്കുന്നത്.
ഭാരം കുറവുള്ളതും എന്നാല്‍ കൂടുതല്‍ ബലവത്തായതുമാണ് ഈ പ്ലാറ്റ്‌ഫോം. സ്വിഫ്ട് ഡിസയര്‍ എന്ന പഴയ പേരിനെ പുതിയ പതിപ്പില്‍ ഡിസര്‍ എന്നാക്കി ചുരുക്കിയിട്ടുണ്ട്.
കാഴ്ചയ്ക്ക് ഏറെ മനോഹാരിത നല്‍കുന്നതാണ് പുതിയ ഡിസയര്‍ . ഹാച്ച്ബാക്കിന് ഡിക്കി കൂട്ടിച്ചേര്‍ത്തപോലെ തോന്നുകയേ ഇല്ല. നീളം പഴയതുപോലെ 3995 മിമീ ആണെങ്കിലും വീല്‍ബേസ് 20 മിമീ കൂടിയിട്ടുണ്ട്. ഇത് മുന്‍സീറ്റിനും പിന്‍സീറ്റിനും അധിക ലെഗ്‌റൂം നല്‍കും. വീതി 40 മിമീ വര്‍ധിപ്പിച്ചു, 1735 മിമീ. എന്നാല്‍ ഉയരം 40 മിമീ കുറച്ചിട്ടുണ്ട്, 1515 മിമീ. ക്രോം ലൈനിങ്ങുള്ള തള്ളിനില്‍ക്കുന്ന ഗ്രില്ലാണ് പുതിയ ഡിസയറിന് നല്‍കിയിരിക്കുന്നത്. ഡേ ടൈം റണ്ണിങ് ലാംപുകളോടുകൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍ ഓട്ടോമാറ്റിക്കാണ്. മുന്‍പത്തെനെക്കാള്‍ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിന്റെ നീളം കുറവാണ്. ഇത് ഇന്റീരിയറിനും ബൂട്ടിനും കൂടുതല്‍ വിസ്താരം നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ബൂട്ട് സ്‌പേസ് 60 ലീറ്റര്‍ വര്‍ധിച്ച് 376 ലീറ്ററായി. സെഡ് , സെഡ് പ്ലസ് എന്നീ മുന്തിയ വകഭേദങ്ങള്‍ക്ക് 15 ഇഞ്ച് ടൂ ടോണ്‍ അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
പൂര്‍ണ്ണമായും പുതിയതായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഡാഷ്‌ബോര്‍ഡിന് ബ്ലാക്ക് ബിജ് നിറത്തിലുള്ള ഇന്റീരിയറില്‍ സാറ്റിന്‍ ക്രോം , ഫോക്‌സ് വുഡ് എന്നിവകൊണ്ടുള്ള അലങ്കാരങ്ങളും ഡാഷ്‌ബോര്‍ഡിന്റെ നടുക്കുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയുണ്ട്.
പിന്‍സീറ്റിനായി റിയര്‍ എസി വെന്റ് നല്‍കിയതും പുതുമയാണ്. സുരക്ഷയുടെ കാര്യത്തിലും പുതിയ ഡിസയര്‍ മുന്നിട്ടുനില്‍ക്കുന്നു. കൂടുതല്‍ ബലവത്തായ ബോഡിയുള്ള ഡിസയറിന്റെ അടിസ്ഥാന വകഭേദത്തിനും എബിഎസ് ഇബിഡി , രണ്ട് എയര്‍ബാഗുകള്‍ , ചൈല്‍ഡ് സീറ്റ് ഉറപ്പിക്കാനുള്ള സംവിധാനം എന്നിവയുമുണ്ട്. എന്‍ജിനു മാറ്റമില്ല. 1.2 ലീറ്റര്‍ , 88 ബിഎച്ച്പി , കെ സീരീസ് പെട്രോള്‍ , 1.3 ലീറ്റര്‍ , 75 ബിഎച്ച്പി, ഡിഡിഐഎസ് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ്. പഴയ ഡിസയറിന് ഡീസല്‍ വകഭേദത്തിനു മാത്രമായിരുന്ന എഎംടി ലഭ്യമായിരുന്നതെങ്കില്‍ പുതിയതിന് പെട്രോള്‍ വകഭേദത്തിലും അത് ലഭ്യമാണ്. വി വകഭേദം മുതലുള്ളവയ്ക്ക് ഇതുണ്ട്. എന്‍ട്രി ലെവല്‍ സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഡിസയര്‍ . 2008 ലാണ് ഡിസയര്‍ വിപണിയിലെത്തിയത്. ഇതിനോടകം 13 ലക്ഷത്തിലേറെ എണ്ണം നിരത്തലിറങ്ങിയിട്ടുണ്ട്.
ഹ്യുണ്ടായി എക്‌സന്റ് , ഹോണ്ട അമെയ്‌സ് , ടാറ്റ ടീഗോര്‍ , ഫോഡ് ആസ്‌പൈര്‍ മോഡലുകളുമായാണ് ഡിസയര്‍ മത്സരിക്കുന്നത്. വിലയില്‍ കാര്യമായ മാറ്റം ഉണ്ടാകാന്‍ ഇടയില്ല. 5.50 ലക്ഷം രൂപ മുതല്‍ 10.80 ലക്ഷം രൂപ വരെയായിരിക്കും വില.
(വീഡിയോ: കടപ്പാട് എന്‍ഡി ടിവി)