നിരത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മാരുതിയുടെ പുതുതലമുറ വാഗണ്‍ആറിന്റെ പ്രീ ബുക്കിങ് മാരുതി സുസുക്കി ഔദ്യോഗികമായി തുടങ്ങി. 11,000 സ്വീകരിച്ചാണ് ബുക്കിങ്. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൂര്‍ണമായും പുതിയ ഡിസൈനിലുള്ള ക്രോമിയും ലൈനുകള്‍ നല്‍കിയിട്ടുള്ള ഗ്രില്ലും പുത്തന്‍ ഹെഡ്‌ലൈറ്റും വലിയ ബമ്പറുമാണ് മുന്‍വശത്തിന്റെ മുഖ്യ ആകര്‍ഷണത്തില്‍ എടുത്തു പറയേണ്ടത്. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ളക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പുതുമ. ബ്ലാക്ക് ഫിനീഷിങ്ങില്‍ നല്‍കിയിട്ടുള്ള സിപില്ലറും ഏറെ ആകര്‍ഷകമാണ്.
ടോള്‍ബോയി ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനിലാണ് പുതിയ വാഗണ്‍ ആര്‍ എത്തുന്നത്. എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍ക്കൊപ്പം ഇന്റീരിയറിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ പ്രധാനം.
മുമ്പ് വാഗണ്‍ആറിന് കരുത്ത് പകര്‍ന്നിരുന്ന 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം 1.2 ലിറ്റര്‍ എന്‍ജിനിലും ഇത്തവണ വാഗണ്‍ആര്‍ എത്തുന്നുണ്ട്.