മാരുതി സുസൂക്കിയുടെ വില്‍പ്പന ഇനി മുതല്‍ അറീന ഷോറൂമുകളിലൂടെ

ന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസൂക്കിയുടെ വില്‍പനയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടു വരികയാണ് കമ്പനി.

അറീന ഷോറൂമുകളിലൂടെ വില്‍പ്പനയ്‌ക്കെത്തുന്ന മാരുതി സുസൂക്കി അത്യാധുനിക ഫീച്ചറുകളോടെയാണ് ഇനിയെത്തുക.

ഇതോടെ നാല് വ്യത്യസ്ത വില്‍പന ഔട്ട്‌ലെറ്റുകളാണ് മാരുതി സുസൂക്കി ഇന്ത്യയില്‍ സ്ഥാപിച്ചിരിക്കുന്നത്.

മാരുതി സുസൂക്കി അറീന, നെക്‌സ, കൊമേഴ്‌സ്യല്‍, ട്രൂ വാല്യൂ എന്നിവയാണ് മാരുതി സുസൂക്കിയുടെ വില്‍പന ഔട്ട്‌ലെറ്റുകള്‍.

ഈ പുതിയ അറീന ഷോറൂമുകളിലെ ഡിജിറ്റല്‍ ഏകീകരണമാണ് മാരുതിയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അറീനെയ വേറിട്ട് നിര്‍ത്തുന്നത്.

കാറുകളെ ബുക്ക് ചെയ്യുന്നതിന് ഒപ്പം, മോഡലുകളെ കസ്റ്റമൈസ് ചെയ്യാനുള്ള അവസരവും ഇവിടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കോഫി കണ്‍സള്‍ട്ടേഷന്‍ ഏരിയയും, ഓണേഴ്‌സ് ലൗഞ്ചും മാരുതി സുസൂക്കി അറീന ഷോറൂമുകളുടെ പ്രത്യകതയാണ്.

Top