ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പുതിയ മാരുതി സ്വിഫ്റ്റ് എത്തുന്നു

പുതുതലമുറ ഡിസൈനുശേഷം പുത്തന്‍ മുഖഭാവവുമായി പുതിയ സ്വിഫ്റ്റ് എത്തുന്നു.

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലൂടെ 2018 സ്വിഫ്റ്റ് ഇന്ത്യയിലെത്തും.

എന്നാല്‍ ഇപ്പോള്‍ ഔദ്യോഗിക വരവിന് മുന്‍മ്പെ പുതുതലമുറ സ്വിഫ്റ്റിനെ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്‌.

പരസ്യ ചിത്രീകരണത്തിനിടെയാണ് പുത്തന്‍ സ്വിഫ്റ്റിനെ ക്യാമറ പകര്‍ത്തിയത്‌. കാഴ്ചയില്‍ ‘സൂപ്പര്‍മിനിയാണ്’ പുതുതലമുറ സ്വിഫ്റ്റ്.

മുന്‍തലമുറയെ അപേക്ഷിച്ച് പ്രീമിയം, സ്‌പോര്‍ടി ടാഗുകള്‍ക്ക് മികച്ച നിര്‍വചനമേകിയാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്.

സ്വിഫ്റ്റിന്റെ അടിസ്ഥാന രൂപം തന്നെയാണ് പുതുതലമുറയും പിന്തുടരുന്നത്. കൂടാതെ മുന്‍തലമുറയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡെയ്‌ലൈറ്റ് ഓപ്പണിംഗുകളാണ് (DLO) പുതിയ സ്വിഫ്റ്റില്‍ ഒരുങ്ങുന്നുണ്ട്.

താഴ്ന്നിറങ്ങിയ ഹെക്‌സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എയര്‍ ഇന്‍ടെയ്ക്കുകള്‍, ചെറിയ സ്പ്ലിറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുത്തന്‍ സ്വിഫ്റ്റിന്റെ പ്രധാന സവശേഷത.

1.2 ലിറ്റര്‍ Kസീരീസ് പെട്രോള്‍, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ സ്വിഫ്റ്റ് എത്തുക.

പുതുതലമുറ മാരുതി സ്വിഫ്റ്റിന് മേലുള്ള ബുക്കിംഗ് ജനുവരിയോടെ ആരംഭിക്കുമെന്നാണ് സൂചന.

Top